ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങളായ ഇറ്റലിയുടെ യാനിക് സിന്നര്‍, റഷ്യയുടെ ഡാനില്‍ മെദ്വദേവ്, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, കാനഡയുടെ ഫീലിക്സ് അഗര്‍, അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, ഓസ്ട്രേലിയയുടെ മുനൗര് തുടങ്ങിയവര്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍. അതേസമയം, റഷ്യയുടെ ആന്ദ്രെ റുബ്ലെവ് ആദ്യ റൗണ്ടില്‍ പുറത്തായി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിച്ച് ചൈനയുടെ വു യിബിംഗിനെയാണ് മറികടന്നത്. സ്കോര്‍: 6-4, 5-7, 6-4, 6-4.
വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, ആറാം സീഡ് അമേരിക്കയുടെ അനിസിമോവ, ഏഴാം സീഡ് കൊക്കൊ ഗൗഫ്, ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലെങ്ക, ജാപ്പനീസ് താരം നവോമി ഒസാക്ക തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ ഇടം നേടി.
സെര്‍ബിയയുടെ തിയോഡോറ കോസ്റ്റോവിച്ചിനെയാണ് (6-2, 6-3) സബലെങ്ക തോല്‍പ്പിച്ചത്."കിൽ ബിൽ' എന്ന ഹോളിവുഡ് ചിത്രത്തിലെ കിമോണോ ഔട്ട് ഫിറ്റിലെത്തിയ ഒസാക്ക, ആരാധക ഹൃദയങ്ങൾ കീഴടക്കി.